ഡിജിപിയുടെ വാഹനത്തെ 3 Km അജ്ഞാതനായ യുവാവ് പിന്‍ തുടരുന്നു എന്നു വിചാരിക്കുക.......എന്തായിരിക്കും പുകില്‍.....ബഹളമായി കേസായി പിന്നെ അയാള്‍ അറസ്റ്റിലായി. ചോദ്യം ചെയ്യലിനിടയില്‍ അയാളൊടു ഉന്നത ഉദ്യാഗസ്ഥന്റെ ചോദ്യം
അതെല്ലാം സമ്മതിച്ചു Ultimate ആയി ഇയാളെന്തിനാ DGP യുടെ വാഹനം Trace ചെയ്തത് ?
അത്……….
പറയൂ...... എന്തിനാ ഇയാള്‍ പിന്‍ തുടര്‍ന്നത്.
സാര്‍...ഞാന്‍ പറയാം .....വേറൊന്നിനുമല്ല DGP യുടെ വാഹനം എല്ലാ ട്രാഫിക് ജാമുകളും ഒഴിവാക്കി വേഗത്തില്‍ കടന്നുപോകും മിക്കവാറും ബാക്കിയെല്ലാ വാഹനങ്ങളും പോലീസുകാര്‍ പിടിച്ചിടും, അപ്പോള്‍ അതിനു പുറകെ പോയാല്‍ എനിക്കും വേഗത്തില്‍ സ്ഥലമെത്താം അത്രയേ ഞാന്‍ കരുതിയുള്ളു.
അല്ലാതെ വെറൊന്നുമില്ലേ ...... എന്റെ സ്വഭാവം വളരെ മോശമാ .....അതേ സമയം സത്യം പറയുന്നവര്‍ക്ക് അനുകൂലവുമായിരിക്കും .......
സാര്‍ ഞാനൊരു MBA ക്കാരനാണ് . സമയത്തെ എങ്ങനെ മാനേജ് ചെയ്യുന്നു എന്നത് അനുസരിച്ചിരിക്കും എന്റെ വിജയം അതിനാല്‍ മേല്‍പ്പറഞ്ഞ ലക്ഷ്യം മാത്രമേ എനിക്കുണ്ടായിരുന്നുള്ളു.
ദയവായി എന്നെ വിശ്വസിക്കണം സാര്‍
ശരി ഞാന്‍ സമ്മതിച്ചു ...... You take rest
ഇതൊരു തിരക്കഥയാണെന്ന് തോന്നിക്കാണും എന്നാല്‍ അല്ല നടന്നതും ഇനിയും നടക്കാന്‍ സാധ്യതയുള്ളതുമായ സംഭവമാണ്.
ഞാനിവിടെ പറയാന്‍ വന്നത് നമ്മുടെ ട്രാഫിക് രീതികളെക്കുറിച്ചാണ് . ട്രാഫിക് എന്നത് പോലീസുകാരന്റെ ധാര്‍ഷ്ട്യം കാണിക്കേണ്ട സ്ഥലമോ, വിവരമില്ലായ്മ പ്രകടമാക്കേണ്ട സ്ഥലമോ , ഇഷ്ടാനിഷ്ടങ്ങള്‍ പ്രകടമാക്കേണ്ട സ്ഥലമോ അല്ല. കാരണം പൊതുനിരത്തുകളിലാണ് ട്രാഫിക് സിസ്റ്റം അതായത് വാഹനങ്ങള്‍ ഓടിക്കുന്ന സ്ഥലത്താണ് ട്രാഫിക് പോലീസിന്റെ ആവശ്യം, അല്ലാതെ ആള്‍ക്കാര്‍ മാത്രമാണെങ്കില്‍ Access Control മാത്രം മതി. നിയന്ത്രണങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ ഇന്നുള്ള ട്രാഫിക് സിസ്റ്റം പര്യാപ്തമാണോ വരുംകാലത്തേക്ക് ഇതു മതിയോ ചിന്തിക്കണം ...... തീര്‍ച്ചയായും പോര കാരണം ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങള്‍ നിരത്തുകളിലേക്ക് ഇറങ്ങുന്നു അതിനു മാത്രം പര്യാപ്തമാണോ നമ്മുടെ റോഡുകള്‍.ഒരിക്കലുമില്ല. ഇന്നും ഇടുങ്ങിയ വഴികളിലൂടെ ട്രാഫീക് പോലീസുകാരന്റെ ശകാരത്തിന്റെയും പ്രാക്കിന്റെയും അകമ്പടിയോടെ തള്ളിവിടുന്നവയാണ് മിക്കവാറും നഗരങ്ങളിലെ റോഡുകള്‍. അതില്‍ തന്നെ നിയമം കാറ്റില്‍പ്പറത്തി ഓടുന്ന പ്രൈവറ്റ് ബസുകള്‍, ആന വണ്ടിയെന്നു പേരുകേട്ട കെ.എസ്.ആര്‍.ടി.സി ബസുകള്‍ എപ്പോള്‍ എവിടെ തിരിയും എന്ന് ദൈവത്തിന് പോലും പ്രവചിക്കാന്‍ കഴിയാത്ത മുച്ചക്രക്കാര്‍, ഇതിനെല്ലാത്തിനുമുപരിയായി ഇരുചക്ര വാഹനങ്ങളെപ്പറ്റി പറയാതിരിക്കുന്നതാണ് നല്ലത്.
എന്താ പോം വഴി...........
റോഡുവികസനം......... ഉടനുത്തരം വരും
നടക്കില്ല .... ഇതാണ് മറുപടി ..... അതിലേക്ക് നാം പൊലീസുകാര്‍ കടക്കേണ്ടതില്ല .....അത് നമ്മുടെ വിഷയമല്ല. ഇന്നു കാണുന്ന ഭൗതിക സാഹചര്യം ഉപയോഗപ്പെടുത്തി എന്തു ചെയ്യാന്‍ പറ്റും.........
അതിന് ഒറ്റ ഉത്തരമേയുള്ളൂ.
നാം ട്രാഫിക് സിസ്റ്റത്തില്‍ നിന്നും ട്രാഫിക് മാനേജ്മെന്റിലേക്ക് മാറുക.
നടക്കില്ല എന്നായിരിക്കും ഉത്തരം.
“അസാധ്യമായി ഒന്നും തന്നെയില്ലയെന്ന നെപ്പോളിയന്റെ വാക്യം.” ......നടക്കും...... നടത്താം നാം പ്രവൃര്‍ത്തിയെടുക്കണം.....അത്ര തന്നെ
താഴെ പറയുന്ന എളിയ അഭിപ്രായങ്ങള്‍ സമര്‍പ്പിക്കുന്നു.
1. ആദ്യമായി രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ വാഹനങ്ങളുടെയും ഉടമയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഫോണ്‍ നമ്പര്‍ മറ്റ് വിവരങ്ങള്‍ എന്നിവ രജിസ്ട്രേഷനോടൊപ്പം ലഭ്യമാക്കണം. (Updation സമയബന്ധിതം)
(ഇതു ലഭ്യമായാല്‍ ട്രാഫിക് നിയമ ലംഘനത്തിന് അക്കൗണ്ടില്‍ നിന്ന് Automatic Cutting ഏര്‍പ്പെടുത്തണം പോലീസുകാര്‍ നേരിട്ട് സംസാരിക്കുന്നതും പെറ്റി അടിക്കുന്നതുമാണ് പോലീസുകാരെ ഏറ്റവും അധികം ജനങ്ങള്‍ക്ക് എതിരാക്കിയിട്ടുള്ളത്. പോലീസിന്റെ ഇടപെടല്‍ അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമായി നിജപ്പെടുത്തണം.)
2.. സമരങ്ങളും ജാഥകളും ഉണ്ടാകുമ്പോള്‍ റോഡുകള്‍ അടക്കേണ്ടി വന്നാല്‍ പകരം അനുയോജ്യമായ ഒരു റൂട്ട് സജ്ജമാക്കുക.
നഗരങ്ങളിലെ എല്ലാ റോഡുകള്‍ക്കും പകരം ഒരു എമര്‍ജന്‍സി റോഡ് എന്ന ആശയം ഉള്‍ക്കൊള്ളുക .
3.കാഴ്ച മറക്കുന്ന എല്ലാ പരസ്യങ്ങള്‍ക്കുമെതിരെ ഫൈന്‍ ഏര്‍പ്പെടുത്തുക. ട്രാഫിക് സൈനുകള്‍ സ്ഥാപിക്കുക.
4. ജാഥകള്‍ അരങ്ങേറുന്ന വേളയില്‍ സാഹചര്യത്തിനു അനുസരിച്ച് One side ഗതാഗതം അനുവദിക്കുക.
5. സ്റ്റുഡന്റ് പോലീസ് കേഡറ്റില്‍ Traffic management ഒരു വിഷയമാക്കുക. കുട്ടികളെ ഉപയോഗപ്പെടുത്തി നിയമങ്ങള്‍ മുതിര്‍ന്നവരിലേക്ക് എത്തിച്ചേരാന്‍ എല്ലാ സ്കൂളുകളിലും Mock Drill സംഘടിപ്പിക്കുക.Traffic Management ഒരു പാഠ്യവിഷയമാക്കുന്നതിന് സര്‍ക്കാര്‍ മാര്‍ഗ നിര്‍ദ്ദേശം നല്‍കുക.
6. റോഡ് അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ പ്രസ്തുത വിവരം അറിയിക്കാനായി SOS സംബ്രിദായം വിപുലപ്പെടുത്തുക.
7. പോലീസുകാരുടെ അടിസ്ഥാന പരിശീലന വേളയില്‍ Taffic Management എന്നത് ഒരു പഠന വിഷയമാക്കുക.
8. മുതിര്‍ന്നവരെ തിരുത്തുക എന്നത് ഒരു പരിധി വരെ പ്രായോഗികമല്ല എന്ന സത്യം ഉള്‍ക്കൊണ്ട് കുട്ടികളെ ഉള്‍പ്പെടുത്തി ഒരു ഗതാഗത വിദ്യാഭ്യാസ സേന എല്ലാ സ്കൂളുകളിലും രൂപീകരിക്കുക.
9. ട്രാഫിക് നിയമങ്ങള്‍, നൂലാമാലകള്‍ പരിഹരിക്കുന്നതിന് നിയമത്തില്‍ കലോചിത മാറ്റങ്ങള്‍ വരുത്തുക.
കണക്കുകള്‍ കള്ളം പറയാറില്ല
1980-81 മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ റോഡപകടങ്ങള്‍ ക്രമമായി വര്‍ദ്ധിച്ചു വരുന്ന രീതിയാണുള്ളത്. 1980-81 ല്‍ 7064 ആയിരുന്നത് 1990-91 ല്‍ 20,900 ആയും 2000-01 ല്‍ 34,387 ആയും, 2010-11 ല്‍ 35,282 ആയും, 2015-16 ല്‍ 39,137 ആയും വര്‍ദ്ധിച്ചു. വലിയ സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ കേരളത്തെ അപേക്ഷിച്ച് അപകടങ്ങള്‍ കുറവാണ്. കേരളത്തില്‍ 2015-16 ല്‍ 39,137 (പ്രതിദിനം 107) വാഹനാപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. കെ.എസ്. ആര്‍. ടി .സി മുഖേന ഉണ്ടായ അപകടങ്ങള്‍ 1330 (ദിനംപ്രതി 4) എണ്ണവും, സ്വകാര്യ ബസ്സുകള്‍ മുഖേന 3303 (പ്രതിദിനം 9) അപകടങ്ങളും ആണ്. 2015 ല്‍ 58.29 ലക്ഷം ഇരുചക്ര വാഹനങ്ങളുണ്ടായിരുന്നത് 2016 ല്‍ 64.72 ലക്ഷമായി വര്‍ദ്ധിച്ചു. പ്രതി വര്‍ഷ വളര്‍ച്ചാനിരക്ക് 11 ശതമാനമാണ്. അതുപോലെ ഇരുചക്ര വാഹനങ്ങള്‍ മുഖേന ഉണ്ടാകുന്ന അപകടങ്ങള്‍ 2015 ല്‍ 29,963 (പ്രതിദിനം 82) ആയിരുന്നത് 2016 ല്‍ 31595 (പ്രതിദിനം 87 ആയി ) വര്‍ദ്ധിച്ചു. സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള റോഡപകടങ്ങളില്‍ ഏകദേശം 52 ശതമാനവും ഇരുചക്ര വാഹനങ്ങള്‍ മുഖേനയാണ് സംഭവിക്കുന്നത്. ഗവണ്‍മെന്റിന്റെ മാത്രം ഉത്തരവാദിത്വമല്ല റോഡ് സുരക്ഷ എന്നത്. ഇന്‍ഷൂറന്‍സ് മേഖല , മറ്റ് സംഘടനകള്‍, ഗവണ്‍മെന്റിതര സംഘടനകള്‍ എന്നിവയ്ക്കും റോഡു സുരക്ഷ ബോധവല്‍ക്കരണത്തില്‍ വളരെ പ്രാധാന്യമുണ്ട്. റോഡുകളില്‍ ബസ് ബേകളുടെ അഭാവം ട്രാഫിക് പ്രശ്നങ്ങള്‍ക്ക് കാരണമാവുന്നു. എല്ലാ ഗതാഗത ഇടനാഴികളിലും സുരക്ഷിതമായ ബസ് സ്റ്റേഷനുകളും ബസ്ബേകളും തയ്യാറാക്കേണ്ടതാവശ്യമാണ്. മികച്ച ആസൂത്രണവും കൂടുതല്‍ സുരക്ഷാ ബോധത്തോടെയുള്ള റോഡ് ശൃംഖലയുടെ ഡിസൈനിംഗിലൂടെ റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനു സാധിക്കും. റോഡ് പശ്ചാത്തല സൗകര്യങ്ങളായ റോഡ് ഉപരിതലം, റോഡടയാളങ്ങള്‍, റോഡ് ഡിസൈന്‍ എന്നിവ പ്രധാന സുരക്ഷാ ഘടകങ്ങളാണ്. ചെലവു കുറഞ്ഞ രീതിയിലുള്ള പശ്ചാത്തല മെച്ചപ്പെടുത്തല്‍ പ്രവര്‍ത്തനങ്ങള്‍ റോഡപകടങ്ങളും, അവയുടെ തീവ്രതയും കുറയക്കുന്നതിനുപകരിക്കും. വെള്ളം ഒഴുകി പോകുന്നതിന് അനുയോജ്യമായ സൗകര്യങ്ങള്‍, റോഡടയാളങ്ങള്‍, തെരുവു വിളക്കുകള്‍, ആവശ്യമായ നടപ്പാതകള്‍ എന്നിവ റോഡു സുരക്ഷാ സംവിധാനം മെച്ചപ്പെടുത്തുന്ന ഘടകങ്ങളാണ്. മേല്‍പ്പറഞ്ഞ സംവിധാനങ്ങള്‍ ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസ് മാനദണ്ഡങ്ങള്‍ക്കനുസൃതമായി പിന്‍ തുടര്‍ന്നാല്‍ സുരക്ഷ മെച്ചപ്പെടുത്താവുന്നതാണ്. റോഡില്‍ ഉണ്ടാകുന്ന കുഴികള്‍ അടയ്ക്കല്‍, ഡ്രെയിനേജ് സൗകര്യങ്ങള്‍ വൃത്തിയാക്കല്‍, ട്രാഫിക് അടയാളങ്ങള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ അവ സ്ഥാപിക്കല്‍, ഗാര്‍ഡ് - റെയിലുകള്‍, റോഡടയാളങ്ങള്‍ എന്നിവയില്‍ മാത്രമായി റോഡ് അറ്റകുറ്റ പണികള്‍ ഒതുങ്ങുമ്പോള്‍ സുരക്ഷിതമായ റോഡു സംവിധാനം ഇല്ലാതെയാവുന്നു.
“ഒരാള്‍ നമ്മെ വെറുതെ പിന്തുടര്ന്നാല് എത്ര ഉന്നതനും പരിഭ്രമിക്കും അതുപോലെ നിയമം നമ്മെ അദൃശ്യനായി പിന്‍ തുടരുന്നു എന്ന തോന്നല്‍ എല്ലാ ജനങ്ങളിലും ഉളവാക്കേണ്ടതായുണ്ട്, തെറ്റുകള്‍ കുറക്കാന്‍.....ഒരു നല്ല നാളേക്കായി ......”
0 Comments